09:22pm 17 June 2026
NEWS
ഇൻഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
17/06/2026  07:01 PM IST
സണ്ണി ലുക്കോസ്
ഇൻഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ൻഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻമാരും ചേർന്ന് മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇ പിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് നേരത്തേ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ച്‌ തുടരന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൂടാതെ ക്രമസമാധാന പരിപാലനത്തിലും ആഭ്യന്തര സുരക്ഷയിലും പൊലീസിനെ സഹായിക്കാനായി ആയിരം ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്‌കൈ ലിഫ്‌റ്റുകള്‍ ആവശ്യമാണ്. അതിനാല്‍, സ്‌കൈ ലിഫ്‌റ്റുകള്‍ ഉടൻ വാങ്ങും. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും. റെസിഡൻഷ്യല്‍ അസോസിയേഷന്റെ സഹായത്തോടെ സെല്‍ഫ് ഡിഫൻസ് സംവിധാനങ്ങള്‍ നടപ്പാക്കും. മാറുന്ന കാലാവസ്ഥയ്‌ക്കനുസരിച്ച്‌ സേനയില്‍ മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img